റിയാദ്: ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനൊപ്പം നിങ്ങൾക്കും മത്സരിക്കാം,‘റിയാദ് ജീനിയസ് 2024’രെജിസ്ട്രേഷൻ തുടങ്ങി. ഏപ്രില്‍ 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ ഗ്രാൻഡ്ജി മാസ്റ്റർ ജി എസ് പ്രദീപ് നയിക്കുന്ന മത്സരത്തിലേക്കുള്ള രജിസ്ട്രേഷന് ഫോം പുറത്തിറക്കി. ഗൂഗിള്‍ രജിസ്ട്രേഷന് വഴി അപേക്ഷിക്കുന്ന ആദ്യ 400 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം. രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളുമായുള്ള ആദ്യ റൗണ്ട് മത്സരത്തില്‍ നിന്നു തെരഞ്ഞെടുക്കുന്ന ആറു പേര് ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കും. മുഴുവന്മത്സരാര്ത്ഥികള്ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
റിയാദ് ജീനിയസായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ക്യാഷ് അവാര്‍ഡും, ഓർമ്മ ഫലകവും റണ്ണറപ്പുമാരാകുന്നവര്‍ക്ക് അവാര്‍ഡ് തുകയുടെ പത്ത് ശതമാനവും ഓർമ്മ ഫലകവും സമ്മാനമായി ലഭിക്കും. വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്കും മത്സരത്തില്‍ പങ്കാളികളാകാം. രജിസ്ട്രേഷന് സൗജന്യമായിരിക്കുമെന്ന സംഘാടകര്‍ അറിയിച്ചു.
കേളി കലാസാംസ്കാരിക വേദി 23-ാം വാര്‍ഷികം ‘കേളിദിനത്തിന്റെ ഭാഗമായാണ് ‘റിയാദ് ജീനിയസ് 2024’ അരങ്ങേറുന്നത്. ഓണ്‍ ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റായ ചുട്ടി ആപ് ആണ് പരിപാടിയുടെ മുഖ്യ പ്രയോജകര്‍. കേളിദിന സംഘാടക സമിതി ഓഫിസില്‍ നടന്ന ലോഞ്ചിങ് ചടങ്ങില്‍ സംഘാടക സമിതി വൈസ് ചെയര്മാന് റഫീഖ് പാലത്ത് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം വിശദീകരണം നല്കി. രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഗൂഗിള്‍ ഫോം ലോഞ്ചിങ് നടത്തി. പ്രസിഡന്റ് സെബിന് ഇഖ്ബാല്‍, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സംഘാടക സമിതി കണ്‍വീനര്‍ മധു ബാലുശ്ശേരി സ്വാഗതവും ട്രഷറര്‍ സെന്‍ ആന്റണി നന്ദിയും പറഞ്ഞു.
![]()
