റിയാദ് : അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ഫണ്ട് കണ്ടെത്താൻ ജനകീയ സമിതി നടത്തുന്ന ബിരിയാണി ചലഞ്ച് റിയാദിൽ നടക്കും. നിരവധി സംഘടനകൾ ഇതുമായി സാഹകരിക്കുന്നു.
കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ 4500 ബിരിയാണി കണ്ടെത്തുകയും 60 വളണ്ടിയർമാർ പാക്കിങ് വിഭാഗത്തിൽ പ്രവർത്തിക്കുകയും ചെയ്യും മെന്ന് കേളി കലാസാംസ്കാരിക വേദി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
റിയാദിലെ നിരവധി സംഘടനകളും വെക്തികളുംവ്യാപാര സ്ഥാപനങ്ങളും റഹീം മോചന ഫണ്ട് സ്വരൂപണത്തിന് വേണ്ടി മുന്നിട്ടു ഇറങ്ങിയിട്ടുണ്ട്, ഈദ് ദിനത്തില്‍ കൂടുതല്‍ ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചാലഞ്ച് നടത്തുന്നത്. നാളെ നടക്കുന്ന ബിരിയാണി ചലഞ്ച് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. 20,000 പാര്‍സലുകള്‍ ആണ് വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്. മുഴുവന്‍ വിറ്റ് തീര്‍ന്നാല്‍ ഇതുവഴി അഞ്ചു ലക്ഷം റിയാല്‍ ലഭിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
![]()
