റിയാദ്: ഒരു മാസക്കാലം നീണ്ടു നിന്ന വൃതത്തിനു പരിസമാപ്തി കുറിച്ച് മാനത്തു ശവ്വാൽ പിറ ദൃശ്യമായതോടെ സൗദി അറേബ്യയ്ക്കൊപ്പം കേരളവും ചെറിയ പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടന്നു.
രാജ്യത്തെങ്ങും പെരുന്നാൾ ആഘോഷങ്ങളുടെ തയ്യാറെടുപ്പിലാണ്. ഷോപ്പിംഗ് മാളുകളും മാർക്കറ്റുകളും വൈകുന്നേരത്തോടെ സജീവമായി. വിവിധ നഗരങ്ങളിൽ ഈദ് ഗാഹുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രഭാത നമസ്കാരം കഴിഞ്ഞു കുടുംബ സമേതം വിശ്വാസികൾ ഈദ് ഗാഹുകളിലേക് പുറപ്പെടും. രാവിലെ വിശ്വാസികൾ ഈദ് മുസല്ലകളിൽ ഒത്തുകൂടും. പുതു വസ്ത്രമണിഞ്ഞും സുഗന്ധം പൂശിയും സമ്മാനങ്ങൾ പരസ്പരം കൈമാറിയും ഈദ് മുസല്ലകൾ സജീവമാകും. പെരുന്നാൾ ഖുതുബയും നമസ്കാരവും കഴിഞ്ഞു പരസ്പരം കെട്ടിപ്പുണർന്നും ആലിംഗനം ചെയ്തും വിശ്വാസികൾ സ്നേഹം പങ്കുവെക്കും. ഭാഷയും ദേശവും വർഗ്ഗവും വർണ്ണവും ഇവർക്ക് തടസ്സമാകില്ല. ഒരു മാസക്കാലം നേടിയെടുത്ത വിശ്വാസത്തിന്റെ കരുത്ത് ചോർന്നു പോകാതെ ആഘോഷങ്ങളിലേക്ക് കടക്കും. ലോകത്തെ മുഴുവൻ വിശ്വാസികൾക്കും ജി.സി.സി. ടൈംസിന്റെ ചെറിയ പെരുന്നാൾ ആശംസകൾ.
![]()
