റിയാദ്:കഴിഞ്ഞ ചൊവ്വാഴ്ച റിയാദിൽ ഹൃദയ സ്തംഭനം മൂലം മരണപ്പെട്ട മലപ്പുറം മമ്പാട് സ്വദേശി വരിക്കോടൻ അബ്ദുൽ മുത്തലിബിൻറെ മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഇന്ന് (5 /04 /2024 ) രാത്രി എയൽഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ സി എഫ് വെൽഫെയർ പ്രസിഡൻറ് ഇബ്രാഹിം കരിം അറിയിച്ചു.
റിയാദിലുള്ള മകൻ ഷാഹുൽ ആണ് മൃതദേഹത്തെ വിമാനത്തിൽ അനുഗമിക്കുന്നത്.ഐ സി എഫ് വെൽഫെയർ വിഭാഗമാണ് നിയമനാപടികൾ പൂർത്തിയാക്കിയത്.
![]()
