റിയാദ് : റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗെയ്റ്റ് സേവനം നിലവിൽ.പുതിയ സംവിധാനം വഴി യാത്രക്കാർക്ക് സ്വയം യാത്ര നടപടികൾ പൂർത്തിയാക്കാം.നിലവിൽ 3 ,4 ടെര്‍മിനലുകളിലാണ് നൂതന സംവിധാനം ഉള്ളത്.ഇ-ഗെയ്റ്റ് സേവനത്തിന്റെ ആദ്യ ഘട്ടത്തിന്റെ ഔപചാരിക ഉത്ഘാടനം ജവാസാത്ത് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ നടന്നു.ജവാസാത്ത് മേധാവി മേജർ സുലൈമാൻ അൽ യഹിയ,സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിട്ടി പ്രസിഡന്റ് ഡോ അബ്ദുള്ള അൽ ഗാംദി,ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ അസീസ് അൽദുഅയ്ലിജ്,നാഷണൽ ഇൻഫർമേഷൻ സെന്റർ മേധാവി ഡോ ഉസാം അൽ വഖിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇ ഗെയ്റ്റ് സംവിധാനം ഉപയോഗിക്കാൻ യാത്രക്കാരുടെ ബയോ മെട്രിക് വിവരങ്ങൾ ജവാസാത് സിസ്റ്റത്തിൽ ഉണ്ടായിരിക്കണം.
![]()
