റിയാദ് : ഷിഫാ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി.
സിനാൻ ബാബുവിന്റെ വർഷോപ്പിൽ നടന്ന ഇഫ്താർ സംഗമം തൊഴിലാളികളുടെ സാനിധ്യം കൊണ്ട് ശ്രദ്ധേയമായി.
അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ജീവകാരുണ്യ പ്രവർത്തൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു.അശ്മൽ കൊളമ്പൻ ഖുർആൻ പാരായണവും അബ്ദുറഹ്മാൻ വയനാട് റമദാൻ സന്ദേശവും നൽകി.മുഖ്യാതിഥിയായി സൗദി പൗരൻ അബ്ദുൽ അസീസ് അൽ ഉത്തയ്ബീ പങ്കെടുത്തു.നിർധനനും നിരാലംബനുമായ ഒരു സഹോദരന് കിഡ്നി മാറ്റിവയ്ക്കുന്നതിനുള്ള ചികിത്സ ധനസഹായ ഫണ്ട് ചാരിറ്റി കൺവീനർ അജിത് കുമാർ കടക്കൽ പ്രസിഡണ്ട് സിനാൻ ബാബുവിന് കൈമാറി. അബ്ദുൽ കരീം കൊടപ്പുറം, നാസർ മഞ്ചേരി, സയ്യിദ് ചേലാമ്പ്ര, സഹൽ ഫറൂഖ്, റഷീദ് കൊളമ്പർ, ബഷീർ കിളിയങ്ങാട്ട്,ജേക്കബ് ജോൺ തിരുവല്ല,സജി സിയാൻ കണ്ടം, സാദിഖ് കുളപ്പാടം, നാസർ കൊട്ടുകാട്, റ്റിറ്റോബ്രൈറ്റ് സുലൈമാൻ മണ്ണാർക്കാട്, സലിം കോട്ടപ്പുറം,അജ്മൽ പട്ടാമ്പി,ഹരി കല്ലറ,ഷമീർ റസാൽ,സഹൽ മഞ്ചേരി, മനാഫ് കാലിക്കറ്റ്, ഷിബു വെമ്പായം, അഷ്റഫ് കൊണ്ടോട്ടി, ഷമീർ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി. ഇബ്രാഹിം പട്ടാമ്പി സ്വാഗതവും തുളസി കൊട്ടാരക്കര നന്ദിയും പറഞ്ഞു. അസീസ് വാണിയംകുളം നേതൃത്വത്തിൽ ഫാമിലികൾക്ക് നോമ്പുതുറക്കുവാനുള്ള വിപുലമായ സൗകര്യം ശിഫാ റഹ്മാനിയ റസ്റ്റോറന്റിൽ ഒരുക്കിയിരുന്നു.

![]()
