ദോഹ: കെ എം സി സി ഖത്തർ മലപ്പുറം മണ്ഡലം ഫിറോസ് ബാബു അനുസ്മരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു , വെള്ളിയാഴ്ച ഓൾഡ് ഐഡിയൽ സ്കൂളിൽ വെച്ച് നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് സിദ്ദീഖ് വാഴക്കാട് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രെട്ടറി അക്ബർ വേങ്ങശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി.മണ്ഡലം പ്രസിഡണ്ട് അസ്ലം ബംഗാളത് അധ്യക്ഷത വഹിച്ചു. അഡ്വൈസറി മെമ്പർ ഇസ്മായിൽ ഹാജി ,ഹകീം കാപ്പൻ,ജില്ലാ ഭാരവാഹികളായ ശംസീർ തിരൂരങ്ങാടി ,മുനീർ മലപ്പുറം, സൈദ് ഒഴുകൂർ എന്നിവർ സംബന്ധിച്ചു. ഡോ ബഹാവുദ്ധീൻ ഹുദവി പ്രാർത്ഥന നടത്തി. മണ്ഡലം, പഞ്ചായത്ത് , ഭാരവാഹികളും എക്സിക്യൂട്ടീവ് മെമ്പർമാരും നേത്രത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ ചക്കിങ്ങതൊടി സ്വാഗതവും ട്രഷറർ അദ്നാൻ മലപ്പുറം നന്ദിയും പറഞ്ഞു .
![]()
