മക്ക:വർത്തമാന കാലത്ത് നാം കാണുന്ന ഇഫ്താർ സംഗമങ്ങളിൽ നിന്നും വിഭിന്നമായി മക്ക ഒഐസിസി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മക്കാ അസീസിയയിലെ സെറാക്കോ ലേബർക്യാമ്പിൽ നടത്തിയ ഇഫ്താർ സംഗമം സംഘാടന മികവ് കൊണ്ടും വർദ്ധിച്ച ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇഫ്താർ സംഗമം പരിശുദ്ധ റമദാനിൽ സാധാരണക്കാരേയും തൊഴിലാളികളേയും ചേർത്തുപിടിക്കുന്ന തരത്തിൽ മാതൃക തീർത്ത പരിപാടിയായി മാറി. മക്കയിലെ നാനാതുറകളിലുള്ള ഇന്ത്യക്കാരും അന്യദേശക്കാരും ആയ പ്രവാസികളുടെ വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ പരിപാടി ആയിരുന്നു ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റിയുടെ ലേബർ ക്യാമ്പിലെ നോമ്പ് തുറ സംഗമം. ഇഫ്താർ സംഗമത്തിൽ മക്കയിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ കലാ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചു സുലൈമാൻ മാളിയേക്കൽ( കെഎംസിസി),നാസർ കിൻസാര(ഇന്ത്യൻ എംബസി വെൽഫയർ മെമ്പർ),
ശിഹാബ് കോഴിക്കോട്(നവോദയ), ഉസ്മാൻ ദാരിമി കരുളായി(
എസ് ഐ സി)
ഫരീദ് ഐക്കരപ്പടി(വിഖയ സൗദി നാഷണൽ കമ്മിറ്റി),ഷമീൽ,ഹക്കീം ആലപ്പുഴ(തനിമ),
സലീം നാണി(
ഇശൽ മക്ക),
ഷാഹുൽ, ഷെബീർ അലി,
(പല്ലാരിമംഗലം പ്രവാസി അസോസിയേഷൻ),
ജലീൽ, റഊഫ്(അബറാജ് ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ്), സീതി(അൽ അബീർ പോളി ക്ലിനിക്ക് മാർക്കറ്റിങ്),
കബീർ(അക്കോയ വാട്ടർ കമ്പനി),
പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ അനസ് വൈക്കം തുടങ്ങിയവരും ലേബർക്യാമ്പിൽ നടത്തിയ മാതൃകാ ഇഫ്താറിൽ പങ്കെടുത്തു. ഇഫ്താർ സംഗമത്തിന് ഒഐസിസി മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാനിയാസ് കുന്നിക്കോട്, മറ്റ് ഭാരവാഹികളായ ഹാരിസ് മണ്ണാർക്കാട്, നിസാം കായംകുളം, നൗഷാദ് തൊടുപുഴ, മുഹമ്മദ് ഷാ കൊല്ലം, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട്, ഷംനാസ് മീരാൻ മൈലൂർ, സനൂഫ് കാളികാവ്,നൗഷാദ് കണ്ണൂർ, ഷംസ് വടക്കഞ്ചേരി, അബ്ദുൽ കരീം വരന്തരപ്പിള്ളി, അനസ് തേവലക്കര, അബ്ദുൽ കരീം പൂവ്വാർ, സർഫറാസ് തലശ്ശേരി, ഷാഫി കുഴിമ്പാടൻ ഫറോക്ക്, ഫിറോസ് എടക്കര,സിംസാറുൽ ഹഖ് കാളികാവ്, ഷാജഹാൻ, ശിഹാബ് കൊല്ലം, റിയാസ് വർക്കല, ശറഫുദ്ധീൻ പൂഴിക്കുന്നത്ത്,സൈഫ് കൊല്ലം തുടങ്ങിയവർ നേതൃത്വം നൽകി.
![]()
