കൊച്ചി :
റിലീസ് ആയി ഒരു ദിവസം മാത്രം, ആടുജീവിതം വ്യാജപതിപ്പ് പുറത്ത്; പോലീസിൽ പരാതി നൽകി സംവിധായകൻ ബ്ലെസി
ആടുജീവിതം വ്യാജപതിപ്പിനെതിരെ സൈബർ സെല്ലിനെ സമീപിച്ച് സംവിധായകൻ ബ്ലെസി. ചെങ്ങന്നൂർ പോലീസിനും സൈബർ സെല്ലിനും പരാതി നൽകി. സിനിമയ്ക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. കാനഡയിൽ നിന്നാണ് ചിത്രത്തിൻ്റെ വ്യാജപതിപ്പുകൾ പ്രചരിപ്പിച്ചത്. പൃഥിരാജ് നായകനായ ആടുജീവിതം വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്.
16 വർഷം നീണ്ട പ്രയത്നത്തിനൊടുവിലാണ് ആടുജീവിതം പുറത്തിറങ്ങിയത്. ബെന്യാമിൻ്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. എആർ റഹ്മാനാണ് സംഗീത സംവിധാനം. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.ദേശീയ ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ ചിത്രത്തെ തേടിയെത്തുമെന്നും പ്രേക്ഷകർ പറയുന്നു. പൃഥിരാജ് കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്.
പ്രേക്ഷകരുടെ ഭാഗത്തുനിന്ന് മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
റിലീസ് ദിവസം കേരള ബോക്സ് ഓഫീസിൽനിന്ന് ആറു കോടിയിലധികം കളക്ഷൻ ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജിൻ്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ്ങാണിത്. ഇന്ത്യയിൽനിന്ന് ഒട്ടാകെ ആദ്യ ദിനം 7.45 കോടിയാണ് ചിത്രം നേടിയ കളക്ഷൻ.
![]()
