കിളിമാനൂർ:
തെരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്തത് സംബന്ധിച്ചുണ്ടായ തർക്ക ത്തിൽ ഡി.വൈ.എഫ്.ഐ, ആർ.എസ്.എസ്
പ്രവർത്തകർ ഏറ്റുമുട്ടി ഒരു ഡി.വൈ.എഫ്.ഐ പ്രവർ ത്തകന് വെട്ടേറ്റു. ആർ.എസ്.എസ് പ്രവർത്തകനെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ പുളിമാത്ത് മേഖല കമ്മിറ്റി യംഗവും സി.പി.എം ബ്രാഞ്ചംഗവുമായ പയറ്റി ങ്ങാക്കുഴി കമുകിൻകുഴി പുതുവൽവിള പുത്തൻ വീട്ടിൽ സുജിത്തിനാണ് (24) വെട്ടേറ്റത്. സംഭവ ത്തിൽ ഒന്നാം പ്രതി ആർ.എസ്.എസ് പ്രവർത്ത കൻ പയറ്റിങ്ങാക്കുഴി എ.ജെ ഹൗസിൽ രതീഷി നെ (35) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
![]()
