പൊന്നാനി : പാർലിമെന്റ് തിരഞ്ഞെടുപ്പിന് പ്രവാസികളുടെയും അവരുടെ കടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും വോട്ടർന്മാരെ യു.ഡി. എഫിന് അനുകൂലമാക്കുവാൻ ഗ്ലോബൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസും ഇൻകാസും പ്രവർത്തന സജ്ജമാകുവാൻ തീരുമാനിച്ചു.
20 പാർലിമെന്റ് മണ്ഡലത്തിലെയും പ്രവാസി നേതാക്കൻന്മാർക്ക് ഒ. ഐ. സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരൻ പിളള ചുമതല നൽകി.
പ്രവാസി കുടുംബ സംഗമങ്ങൾ വിളിച്ചു കൂട്ടുവാനും, മറ്റു പ്രചരണ പ്രവർത്തനങ്ങൾ നടത്തുവാനും പാർലിമെന്റ് തല ചെയർമാൻമാൻമാരെ നിയമിച്ചു.
പൊന്നാനി പാർലിമെന്റ് ചെയർമാനായി റിയാദ് ഒ. ഐ. സി. സി സീനിയർ വൈസ് പ്രസിഡണ്ട് സലീം കളക്കരയെ ചുമതലപ്പെടുത്തി.
പൊന്നാനി പാർലിമെന്റ് യു.ഡി. എഫ് സ്ഥാനാർത്ഥി ഡോ: അബ്ദുസമദ് സമദാനി യുടെ വിജയത്തിന് ഗ്ലോബൽ വാട്ട്സപ്പ് കൂട്ടായ്മക്ക് തുടക്കം കുറിച്ചതായും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാമെന്നും സലീം കളക്കര പറഞ്ഞു.
വാട്സപ്പ് 00966554917712
മൊബൈൽ 99465 44949
![]()
