ദോഹ : ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ ആയിരുന്ന കെ.സി അബ്ദുറഹിമാൻ ഖത്തറിൽ മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഖത്തർ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, മലയാളി അസോസിയേഷാൻ എക്സിക്യൂട്ടീവ് മെമ്പർ , സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ സജീവ പ്രവർത്തകൻ തുടങ്ങി സാമൂഹ്യ പ്രവർത്തന മേഖലയിലും സജീവമായിരുന്നു.
കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശിയായ അബ്ദുറഹ്മാൻ നാലു പതിറ്റാണ്ടായി ഖത്തറിൽ പ്രവാസിയാണ്.
ജമാഅത്തെ ഇസ്ലാമി മുൻ അമീർ കെ.സി അബ്ദുല്ല മൗലവിയുടെ മകനാണ്.വക്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമണങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും
![]()
