റിയാദ് : കഴിഞ്ഞ ഫെബ്രുവരി 23 ന് റിയാദിനടുത്ത് മജ്മയിൽ മരണപ്പെട്ട കൊല്ലം സ്വദേശി മൻസൂർ സുലൈമാന്റെ മൃതദേഹം മജ്മ വലിയ പള്ളി കബർസ്ഥാനിൽ അടക്കം ചെയ്തു. മജ്മയിൽ ബുഫിയ നടത്തി വരികയായിരുന്നു പരേതൻ.മജ്മയിലെ കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ കഴിഞ്ഞ ഒരു മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം അടക്കുന്നതിനായി ഓ ഐ സി സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കോലത്ത് ശ്രീജിത്തിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തകനായ സിദ്ദീഖ് തുവൂർ, നാസർ ലെയ്സ്, മജ്മ കമ്മിറ്റി പ്രസിഡന്റ് ഫിറോസ് കെ സി , ട്രഷറർ സത്യൻ തുടങ്ങിയവർ നടപടിക്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു.
ഭാര്യ ഷംന. മക്കൾ:മിൻഹാ, മെഹ്റിൻ.
![]()
