മലയാളികളുടെ ഇഷ്ട താരമായ കുഞ്ചാക്കോ ബോബന്റേയും കുടുംബത്തിന്റെയും കശ്മീരിലെ അവധിയാഘോഷം പങ്ക് വെച്ച് സാമൂഹിക മാധ്യമങ്ങളും . ചാക്കോച്ചന്റെ ഭാര്യ പ്രിയയും മകൻ ഇസഹാഖ് ബോബനുമെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെയായത് കൊണ്ട് ഫാൻസ് ആസോസിയേഷൻ പ്രവർത്തകരും ആഘോഷത്തിമിർപ്പിലാണ്.
കശ്മീരിന്റെ തണുപ്പിൽ അവധിയാഘോഷത്തിൽ മുഴുകിയിരിക്കുകയാണ് ചാക്കോച്ചനും ഭാര്യ പ്രിയയും മകൻ ഇസഹാക്കും. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ താരം പങ്കിട്ടുണ്ട്.കാശ്മീരിലെ പെഹൽഗാമിലാണ് കുഞ്ചാക്കോ ബോബൻ ഭാര്യ പ്രിയക്കും മകൻ ഇസുവിനുമൊപ്പം അവധിയാഘോഷിക്കാൻ എത്തിയിരിക്കുന്നത്.സ്വർഗത്തിന് മറ്റൊരു പേര്, കാശ്മീർ എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. “ഞങ്ങളുടെ യാത്ര ഏറ്റവും അവിസ്മരണീയവും പ്രിയങ്കരവുമാക്കിയതിന് നന്ദി” എന്ന് പറഞ്ഞുകൊണ്ട് മേജർ രവിയെ ടാഗ് ചെയ്തിട്ടുമുണ്ട്.അപ്പയ്ക്കും അമ്മയ്ക്കുമൊപ്പം മഞ്ഞുപെയ്യുന്നതിനിടയിൽ എ ടി വി (ഓൾ ടെറൈൻ വെഹിക്കിൾ) യിൽ ആഘോഷപൂർവം യാത്ര ചെയ്യുകയും അപ്പയ്ക്കൊപ്പം കുതിരസവാരി നടത്തുകയും ചെയ്യുന്ന ഇസു തന്നെയാണ് ചാക്കോച്ചൻ പങ്കുവെച്ച വീഡിയോയിലെയും ചിത്രങ്ങളിലെയും താരം.കുഞ്ചാക്കോ ബോബനെ പോലെ തന്നെ നിറയെ ആരാധകരുണ്ട് മകൻ ഇസഹാക്ക് ബോബനും. 14 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്.
കുഞ്ചാക്കോ ബോബന്റെ ഹിറ്റ് ചിത്രമായ
അനിയത്തിപ്രാവ് ൨൭ വര്ഷം പൂർത്തിയാക്കിയ സാമ്യം കൂടിയാണ്.

![]()
