ബുറൈദ:തൃശൂർ വടക്കാഞ്ചേരി സ്വദേശി ബുറൈദയിൽ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി.അൽഖസീം ഉനൈസക്ക് സമീപം ദുഖന എന്ന സ്ഥലത്ത് അലുമിനിയം ഫാബ്രികേഷൻ ജീവനക്കാരനായിരുന്ന തൃശൂർ വക്കഞ്ചേരി എരുമപ്പെട്ടി കടങ്ങോട് സ്വദേശി കുഞ്ഞീതു (59) ആണ് മരിച്ചത്.
ഭാര്യ: മൈമൂന, മക്കൾ: നൗഷിദ, നാഫില, നാജിയ. മരുമക്കൾ: ഷഫീഖ് സിറാജുദ്ദീൻ.നിഫി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൽ പൂർത്തീകരിക്കാൻ ഉനൈസാ കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്.
![]()
