ഐ പി എല്ലിന്റെ പുതിയ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കാന്‍ പുതിയ നായകനായി ഓപ്പണിങ് ബാറ്റര്‍ റുതുരാജ് ഗെയ്ക്വാദിനെ നിയമിച്ചു. സമൂഹമാധ്യമങ്ങളില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം വാര്‍ത്ത പുറത്തുവിട്ടത്. ഇതിഹാസ താരം മഹേന്ദ്രസിങ് ധോണി ചെന്നൈയുടെ നായകസ്ഥാനം ധോണി ഒഴിഞ്ഞതായി ടീം സ്ഥീരീകരിച്ചു.
2008ൽ ഐ പി എൽ ആദ്യ സീസൺ മുതൽ ചെന്നൈ ടീമിനെ നയിക്കുന്നത് ‘തല’ എന്ന് തമിഴ് ആരാധകർ വിളിക്കുന്ന ധോണിയാണ്. 2022ൽ സീസണിന്റെ തുടക്കത്തിൽ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനാക്കിയിരുന്നെങ്കിലും പിന്നീട് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവന്നു.
![]()
