അബഹ : 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും.സൗദിയിലെ അബഹയിലെ ദമക് സ്റ്റേഡിയത്തിൽ സൗദി സമയം രാത്രി പത്തിനാണ് (ഇന്ത്യൻ സമയം അർധരാത്രി പന്ത്രണ്ടര) മത്സരം.23 അംഗ ഇന്ത്യൻ ടീം രണ്ടു ദിവസം മുൻപ് തന്നെ എത്തിയിരുന്നു.സൗദിയിൽ ആദ്യമായാണ് ഇന്ത്യൻ ടീം ലോകകപ്പ് യോഗ്യത മത്സരത്തിന് എത്തുന്നത്.അബഹയിലെ തണുത്ത കാലാവസ്ഥ ഇന്ത്യൻ ടീമിന് ഗുണകരമായിരിക്കുമെന്നാണ് കണക്ക് കൂട്ടൽ. മലയാളി താരം സഹൽ അബ്ദുസമദ് ഇന്ത്യൻ ടീമിൽ ഉണ്ടങ്കിലും പരിശീലനത്തിനിടയിലെ പരിക്ക് കാരണം കളിയ്ക്കാൻ സാധ്യത ഇല്ല എന്നാണ് അറിയുന്നത്.
![]()
