ദോഹ :അബ്ദുല്ലാഹ് ബിൻ സായിദ് ഇസ്ലാമിക് കൾചറൽ സെന്ററുമായി സഹകരിച്ച് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്നൊരുക്കി.
അബൂഹമൂറിലെ ദർവിഷ് പള്ളിയുടെ ഈദ് ഗാഹ് ഗ്രൗണ്ടിൽ നടന്ന ഇഫ്താർ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
മുതിർന്നവരും സ്ത്രീകളും കുട്ടികളും അടക്കം 1200 ലധികം ആളുകൾ പങ്കെടുത്ത ഇഫ്താർ വിരുന്നിൽ കുട്ടികളുടെ ഖുർആൻ പരായണവും നശീതകളും അവതരിപ്പിച്ചു.
ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി ഷെമീർ സ്വാഗതം പറഞ്ഞു .പ്രസിഡന്റ് സുബൈർ വക്ര സംഗമം നിയന്ത്രിച്ചു.പ്രമുഖ വാഗ്മി ഹാഫിസ് അസ്ലം റമദാൻ സന്ദേശം നൽകി.
കുട്ടികളുടെ സെഷൻ മുഹമ്മദ് അജ്മലും വളണ്ടിയർ സെഷൻ മുഹമ്മദ് ലെ യ്സും നിയന്ത്രിച്ചു.നജീബ് അബൂബക്കർ നന്ദി പറഞ്ഞു.
![]()
