മുംബൈ: പലരും ഭയംകൊണ്ടാണ് പാർട്ടിവിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് തുറന്നടിച്ചു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ് നേതാവ് ബി ജെപിയില്‍ ചേരാനുള്ള സമ്മർദ്ദത്തെക്കുറിച്ച് കരഞ്ഞുകൊണ്ടാണ് സോണിയ ഗാന്ധിയോട് സംസാരിച്ചതെന്ന് രാഹുല്‍ ഗാന്ധി സോചിപ്പിച്ചു.ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയോട് വ്യക്തിപരമായി സംസാരിക്കുകയും അക്ഷരാർത്ഥത്തിൽ കരയുകയും ചെയ്തു. ബിജെപിയെ നേരിടാൻ തനിക്ക് ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം സമ്മതിച്ചു” രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാർ ഏജൻസിൽ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
![]()
