റിയാദ്: സൗദി അറേബ്യയിലെ അറിയപ്പെടുന്ന കലാ സാംസ്കാരിക ജീവകാരുണ്ണ്യ സംഘടനയായ തൃശൂർ ജില്ലാ സൗഹൃദവേദിയുടെ 2024-2025 കാലവർഷത്തേക്കുള്ള പുതിയ പ്രസിഡന്റായി
സി വി കൃഷ്ണകുമാറിനെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഗിരിജൻ ശങ്കരൻ നായർ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഒഴുവിലേക്കാണ് തൃശൂർ ജില്ലാ സൗഹൃദവേദി സ്ഥപക അംഗവും മുൻ പ്രസിഡന്റുമായ സി വി കൃഷ്ണകുമാറിനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
കൃഷ്ണകുമാർ കഴിഞ്ഞ 34 വർഷമായി സൗദി അറേബ്യയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.ഭാര്യ റീന റിയാദിലെ ഇന്ത്യൻ എംബസി സ്കൂൾ അധ്യാപികയും അറിയപ്പെടുന്ന നൃത്തഅധ്യാപികയും ആണ്.ദന്ത ഡോക്ടറായ മകൾ കൃപ ഭർത്താവുമൊത്തു യു കെ യിൽ ആണ്. മകൻ കൃഥാർത് ഓഡിയോളജിസ്റ്റ് ആണ് .
മുൻ കാലങ്ങളിലെത് പോലെ തന്നെ അംഗങ്ങളുടെ ഉന്നമനത്തിനും ജീവകാരുണ്ണ്യ പ്രവർത്തനങ്ങക്കും ഊന്നൽ നൽകിയായിരിക്കും താനും പ്രവർത്തിക്കുക എന്നു കൃഷ്ണകുമാർ പറഞ്ഞു. ഷെറിൻ മുരളി ജനറൽ സെക്രട്ടറിയായും ഷാഹിദ് അറക്കൽ ട്രഷറർ ആയും തുടരും.തിരഞ്ഞെടുപ്പ് യോഗത്തിന് നിലവിലെ പ്രസിഡന്റ് ഗിരിജൻ അധ്യക്ഷത വഹിച്ചു. സുരേഷ് ശങ്കർ സ്വാഗതവും ഷാഹിദ് അറക്കൽ യോഗത്തിന് നന്ദിയും പറഞ്ഞു. ശങ്കര വാര്യർ, ബഷീർ വാടാനപ്പള്ളി, സന്തോഷ്, പങ്കജാക്ഷൻ, അരുണൻ, സൂരജ് എന്നിവർ പുതിയ പ്രസിഡന്റ്റിനു ആശംസകൾ അർപ്പിച്ചു.
![]()
