റിയാദ് : റിയാദിലെ ശിഫയിൽ സോഫാസെറ്റ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ ദാരുണമായി കൊല്ലപ്പെട്ട വഴിക്കടവ് കെട്ടുങ്ങൽ സ്വദേശിയായ തോട്ടുംകടവത്തു അബ്ദുൽ ജിഷാരിന്റെ നിർധന കുടുംബത്തിന് റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ സാമ്പത്തിക സഹായം നൽകി .
ദീർഘകാലം റിയാദിൽ പ്രവാസിയായ അബ്ദുൽ ജിഷാർ അവധി കഴിഞ്ഞു നാട്ടിൽ നിന്നും എത്തി ഒരാഴ്ച്ച
കഴിഞ്ഞപ്പോളായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും നാലു മക്കളും അടങ്ങുന്ന നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയം അബ്ദുൽ ജിഷാറായിരുന്നു.
” റിവ” അംഗങ്ങളായ വഴിക്കടവ് കാരിൽ നിന്ന് സ്വരൂപിച്ച 7,695 സൗദി റിയാലിനു തുല്യമായ ഇന്ത്യൻ പണം 1,72,500.00 രൂപയുടെ ചെക്ക് ശിഫയിൽ വെച്ചു ചേർന്ന യോഗത്തിൽ വെച്ച് റിവ പ്രസിഡണ്ട് സൈനുൽ ആബിദ് റീവയുടെ ജീവകാരുണ്യ വിഭാഗം ചെയർമാൻ ബാബു ലത്തീഫിന് കൈമാറി . ചടങ്ങിൽ റിവ ജനറൽ സെക്രട്ടറി റഷീദ് തമ്പലക്കോടൻ , നർഷീദ് ,ഉമ്മർ അമാനത്ത് എന്നിവർ പങ്കെടുത്തു.
![]()
