ഹായിൽ: വിശുദ്ധ ഖുർആൻ ദാർശനികതയുടെ വെളിച്ചം എന്ന സന്ദേശത്തിൽ നടക്കുന്ന റമളാൻ കാംമ്പയിന്റെ ഭാഗമായി പ്രവാസി സഹോദരങ്ങൾക്കായി ഗ്രാൻഡ് ഇഫ്ത്താർ സംഘടിപ്പിച്ചു. ഹായിൽ ബർസാനിലെ അൽമാസ് റിസോർട്ടിൽ നടന്ന ഇഫ്താറിൽ ആയിരകണക്കിന് ആളുകളാണ് സംബന്ധിച്ചത്. ഇഫ്താർ വിരുന്നിനോട് അനുബന്ധിച്ച് നടന്ന സ്നേഹ സംഗമം ഐ സി എഫ് മദീന പ്രൊവിൻസ് പ്രതിനിധി അബ്ദുൽ ഹമിദ് സഖാഫി കാടാച്ചിറ ഉൽഘാടനം ചെയ്തു. സെൻട്രൽ പ്രസിഡൻന്റ് ബഷീർ സഅദി കിന്നിംഗാർ അദ്ധ്യക്ഷ്യത വഹിച്ചു.

മുനീർ സഖാഫി സന്ദേശ പ്രഭാഷണം നടത്തിയ പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാനെ ചടങ്ങിൽ വെച്ച് ആദരിച്ചു. അഫ്സൽ കായംകുളം പ്രമേയ പ്രഭാഷണം നടത്തി. ബഷീർ മാള,മനോജ് സിറ്റിഫ്ലവർ, അബ്ദുൽ സത്താർ പുന്നാട്, നിസാം അലി അൽ ഹബിബ്, ഇബ്രാഹിം കൂട്ടി ബുനയ്യ,റജീസ് ഇരിട്ടി, ഖൈദർ അലി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ബഷീർ നെല്ലളം സ്വാഗതവും, ഷെഫിക്ക് ബർസാൻ നന്ദിയും പറഞ്ഞു.
![]()
