റിപ്പോർട് : അനസ് റഹിം ,ബഹ്റൈൻ
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി എച് ഇ പിയുഷ് ശ്രീവാസ്തവക്ക് കെ എം സി സി യാത്രയയപ്പ് നൽകി.മനാമ കെ എം സി സി ആസ്ഥനത്ത് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യാത്രയയപ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സാമൂഹിക സാംസ്കാരിക സേവന രംഗത്ത് കെ. എം. സി. സി. യുടെ ഇടപെടലുകളെ അംബാസിഡർ
പ്രശംസിച്ചു.
കെ എം സി സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
അസൈനാർ കളത്തിങ്കൽ സ്വാഗതവും കെ. പി മുസ്തഫ നന്ദിയും പറഞ്ഞു.
പ്രസിഡന്റ് ഹബീബ് റഹ്മാൻ അംബാസിഡർക്ക് ഉപഹാരം കൈമാറി.
![]()
