റിയാദ് : പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. ബത്ത സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ മഹേഷ് കല്ലിങ്കൽ (37 വയസ്സ് ) ആണ് ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായത്.സൗദിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയതാണ്. പുതിയ വിസയിൽ വീണ്ടും സൗദിയിലേക്ക് വരാനിരിക്കവെയാണ് ദാരുണാന്ത്യം. ഭാര്യയും രണ്ട് മക്കളുമുണ്ട്. സംസ്കാരം നാട്ടിൽ നടത്തി.
![]()
