ഗാസ മുനമ്പിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് ജയിലിൽ ജോലിചെയ്ത് ലഭിച്ച വേതനം സംഭാവനയായി നൽകി തടവുകാരൻ. കാലിഫോർണിയ ജയിലിൽ തടവിൽ കഴിയുന്ന ഹംസ എന്നയാളാണ് തനിക്ക് ശമ്പളമായി ലഭിച്ച 17.74 ഡോളർ (ഏകദേശം 1,468.62 രൂപ) സംഭാവന ചെയ്തത്. ലോസ് ആഞ്ചലസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചലച്ചിത്ര പ്രവർത്തകൻ ജസ്റ്റിൻ മഷ്റൂഫാണ് ഹംസ നൽകിയ സഹായത്തെക്കുറിച്ച് എക്സിൽ പങ്കുവെച്ചത്.ജയിലിൽ കഴിയുന്ന ഒരു സഹോദരൻ ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 17.74 ഡോളർ സംഭാവന ചെയ്തു എന്നാണ് അദ്ദേഹം എക്സിൽ അറിയിച്ചത്.
![]()
