കൊച്ചി : ദേശീയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ നാടകീയ നീക്കങ്ങൾക്കിടയിൽ മലയാളി ബിസിനസ്സുകാർ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ പുറത്തു വന്നു.എസ് ബി ഐ ക്ക് നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കിറ്റെക്സ് ഗ്രൂപ്പ് വാങ്ങിയത് 25 കോടിയുടെ ഇലക്ടറൽ ബോണ്ടുകളെന്നാണ് എസ്ബിഐ പുറത്തുവിട്ട ബിസിനെസ്സ്കാരുടെ പട്ടികയിൽ ഏറ്റവും മുകളിലിടം പിടിച്ചിരിക്കുന്നത് .9 കോടി, 16 കോടി രൂപയുടെ ഇലക്ടറൽ രണ്ട് ബോണ്ടുകളാണ് ട്വന്റി-20 കൺവീനർ കൂടിയായ സാബു എം ജേക്കബിൻറെ കിറ്റെക്സ് ചിൽഡ്രൻസ് വെയർ ലിമിറ്റഡ്, കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് കമ്പനികൾ വാങ്ങിയത്.
മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ജിയോജിത് ഇൻവെസ്റ്റ്മെന്റ് സർവ്വീസ് ലിമിറ്റഡ് എന്നിവയും ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. മൂത്തൂറ്റ് 3 കോടിയുടെ ബോണ്ടും ജിയോജിത് 10 ലക്ഷത്തിന്റെ ബോണ്ടുമാണ് വാങ്ങിയത്. 2018 മുതൽ കേരളത്തിൽ എസ്ബിഐ വിറ്റത് 28.4 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്.
![]()
