റിയാദ് : തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ സുലൈ ഏരിയ കമ്മിറ്റി കുടുംബ സംഗമം ,സുലൈ ഫെസ്റ്റ് 2024 അരങ്ങേറി.
മാർച്ച് 8 വെള്ളിയാഴ്ച, വൈകുന്നേരം ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിൽ കൂട്ടായ്മയിലെ അംഗങ്ങളും അഭ്യൂദയകാംഷികളും പങ്കെടുത്ത ചടങ്ങ് ഏറെ ശ്രേദ്ധയമായി.സുലൈ ഏരിയ പ്രസിഡണ്ട് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ പ്രസിഡണ്ട് മുഹമ്മദ് ഷാജി ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.സഗീർ, സോനെറ്റ് , ജിജു എന്നിവർ ആശംസകൾ നേർന്നു.കലാപരിപാടികളടക്കം നടന്ന പരിപാടിക്ക് പ്രോഗ്രാം കോർഡിനേറ്റർമാരായ സജാദ്, രഘുനന്ദൻ, പ്രബിൻ എന്നിവർ നേതൃത്വം നൽകി.ജോസഫ് ജോർജ്ജ് അവതാരകനായിരുന്നു.സുലൈ ഏരിയ സെക്രട്ടറി അലി സ്വാഗതവും ബാബു നന്ദിയും പറഞ്ഞു.
![]()
