റിപ്പോർട്ട് : അനസ് റഹിം ,ബഹ്റൈൻ
മനാമ : വനിതാദിനത്തോട് അനുബന്ധിച്ചു വോയിസ് ഓഫ് ആലപ്പി ലേഡീസ് വിങിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ വനിതാ ദിനം ആഘോഷിച്ചു. ബഹ്റൈൻ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം ഷമിലി പി ജോൺ മുഖ്യാതിഥി ആയി ചടങ്ങു ഉത്ഘാടനം ചെയ്തു. ഈ കുറഞ്ഞ കാലത്തിനുള്ളിൽ സാംസ്കാരിക ആരോഗ്യ ചാരിറ്റി പ്രവർത്തങ്ങളിൽ വോയ്സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗത്തിന്റെ പ്രവർത്തങ്ങളെ അതിഥി മുക്തകണ്ഠം പ്രശംസിച്ചു. സമൂഹത്തിലെ അശരണരായ 6 വനിതകൾക്ക് ഫുഡ് കിറ്റ് കൈമാറി. വനിതാ വിഭാഗം കമ്മിറ്റി അംഗമായ സിസിലി വിനോദ് അതിഥികളെ സ്വാഗതം ചെയ്തു. വോയ്സ് ഓഫ് ആലപ്പിയുടെ വനിതാ വിഭാഗം ചീഫ് കോർഡിനേറ്റർ രശ്മി അനൂപ് അധ്യക്ഷ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർമാരായ ആശ, സെഹ്റ, ഷൈലജ അനിയൻ എക്സികൂട്ടിവ് അംഗങ്ങളായ ബാഹിറ അനസ്, ആതിര സതീഷ്, രമ്യ അജിത് എന്നിവരും വോയ്സ് ഓഫ് ആലപ്പി സെൻട്രൽ കമ്മിറ്റി അംഗങ്ങളും വനിതാ വിഭാഗത്തിന് ആശംസകൾ നേർന്നു.
![]()
