ദോഹ: കെ.എം.സി.സി. ഖത്തർ ഉപസമിതിയായ പ്രൊഫഷണൽ ഫോറം രജിസ്ട്രേഷൻ ക്യാമ്പയിൻ ഉദ്ഘാടനവും, പ്രൊഫഷണൽ ട്രൈനിംഗും സംഘടിപ്പിച്ചു. തുമാമയിലെ കെ.എം.സി.സി. ഹാളിൽ നടന്ന പരിപാടിയിൽ ‘മാറുന്ന ലോകവും മാറേണ്ട മനോഭാവവും’ എന്ന വിഷയത്തിൽ പ്രശസ്ത ട്രൈനറും മോട്ടിവേഷണൽ സ്പീക്കറുമായ ഗിന്നസ് റഷീദ് ഇന്ററാക്റ്റീവ് സെഷന് നേതൃത്വം നൽകി.
പ്രൊഫഷണൽ ഫോറം ചെയർമാൻ മാക് അഡൂർ അദ്ധ്യക്ഷത വഹിച്ച പരിപാടി കെ.എം.സി.സി. ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷൻ ക്യാമ്പയിൻ ഉദ്ഘാടനം സംസ്ഥാന ട്രെഷറർ പി.എസ്.എം ഹുസൈൻ നിർവഹിച്ചു. ഭാരവാഹികളായ താഹിർ താഹ കുട്ടി, സമീർ പട്ടാമ്പി, അൻവർ ബാബു വടകര, അജ്മൽ നബീൽ, ആദം കുഞ്ഞി, ബിസിനസ്സ് ഫോറം ചെയർമാൻ ഫൈസൽ കായക്കണ്ടി തുടങ്ങിയവർ ആശംസകൾ നേർന്നു.
ഫൈസൽ ഭരണിക്കൽ ഖിറാഅത്ത് നിർവഹിച്ചു. ജനറൽ കൺവീനർ ജൗഹർ പുറക്കാട് സ്വാഗതവും, സെയിൽസ് & മാർക്കെറ്റിംഗ് ഹെഡ് സൈഫുദീൻ കക്കാട് നന്ദിയും പറഞ്ഞു. നിസാർ തറക്കൽ, മൻസൂർ റഹ്മാൻ, ഹാരിസ്, സലീം, ഹൈറുസമാൻ, സാബിക്ക്, ഫാരിസ്, റാഫി അലി അസ്ഹർ, ഷാനിഫ് അബ്ദുള്ള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
![]()
