ആലപ്പുഴ :കത്തുന്ന വേനലിൽ പരീക്ഷ കഴിഞ്ഞു വരുന്ന കുട്ടികൾക്ക് ആശ്വാസമായി കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ കുടിനീർപ്പന്തൽ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ 700 ഓളം വിദ്യാർത്ഥികൾക്ക് തണ്ണിമത്തൻ ജ്യൂസ് വിതരണം നടത്തി.
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കും പരീക്ഷ കഴിഞ്ഞപ്പോൾ കഠിന് ചൂടിന് മനസ്സിന് ശരീരത്തിനും വേണ്ടി തണുത്ത പാനീയങ്ങൾ നൽകി
പ്രസിഡൻ്റ് ബിജു സൂര്യാസ് അദ്ധ്യക്ഷനായ ചടങ്ങ് സ്കൂൾ പ്രിൻസിപ്പൽ എസ് സുനിൽ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. കായംകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ,സ്കൂൾ എസ് എം സി ചെയർമാൻ എം ജെ നിസാർ , അധ്യാപകരായ മുനീർ മോൻ, എൽ. ഹരിലാൽ, കെ സിന്ധു, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡന്റ് നിഷാദ് പടിപ്പുര, അംഗങ്ങളായ എച്ച് നജീബ്, എം കെ. മുജീബ്, അജികുമാർ,
സജി,സീമ,രമ്യ,സ്മിത,റോഷ്ന,
തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ വിദ്യാർഥി ആദിത്യൻ നന്ദി രേഖപ്പെടുത്തി.
![]()
