മനാമ : ഭരണ നേതൃത്വത്തിൽ 25 വർഷം പൂർത്തിയാക്കുന്ന ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനെ നേരിട്ടുകണ്ട് അഭിനന്ദനമറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി.ഹമദ് രാജാവിൻ്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വികസനക്കുതിപ്പിലേക്കാണ് ബഹ്റൈൻ നീങ്ങുന്നത്. സമാധാനവും ജനങ്ങളുടെ ക്ഷേമവും സഹിഷ്ണുതയും അടിസ്ഥാന പ്രമാണമാക്കിയാണ് രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നത്. വികസനത്തിലൂന്നിയ ഭരണനേതൃത്വത്തിൻ്റെ ഈ കാഴ്ചപ്പാട് ബഹ്റൈനെ ഇനിയും ബഹുദൂരം മുന്നോട്ടുനയിക്കുമെന്ന് യൂസുഫലി പറഞ്ഞു.
ബഹ്റൈൻ ഭരണാധികാരിയായി 25 വർഷം തികയ്ക്കുമ്പോൾ ഹമദ് രാജാവിനും കിരീടാവകാശി സൽമാൻ രാജകുമാരൻ, രാജകുടുംബാംഗങ്ങൾ, ബഹ്റൈൻ ഗവൺമെന്റ്, പൗരന്മാർ, താമസക്കാർ ഉൾപ്പെടെ എല്ലാവർക്കും ആശംസ നേരുന്നതായും യൂസഫലി അനുമോദന സന്ദേശത്തിലൂടെ അറിയിച്ചു.
![]()
