ദമ്മാം: ‘ഖുർആൻ പഠനം ലളിതവും ജനകീയവുമാക്കുക’ എന്ന ലക്ഷ്യത്തോടെ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതി നടത്തിവരുന്ന ഓൺലൈൻ ഖുർആൻ പഠന പദ്ധതിയായ ‘വെളിച്ചം സൗദി ഓൺലൈൻ’ പഠിതാക്കളുടെ സംഗമവും വിജയികളെ ആദരിക്കൽ ചടങ്ങും വെള്ളിയാഴ്ച്ച ദമ്മാം ഫൈസലിയ്യയിലെ ദുറാ റിസോർട്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറ് വരെ നടക്കുന്ന പരിപാടി കെ.എൻ.എം. മർകസുദ്ദഅ്വ സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും.കുട്ടികൾക്കുവേണ്ടി ഖുർആൻ ഇംഗ്ലീഷ് പരിഭാഷകളെ ആസ്പദമാക്കിയുള്ള ‘ബാല വെളിച്ചം പദ്ധതി’യും വെളിച്ചം സൗദി ഓൺലൈൻ’ പ്ലാറ്റ്ഫോമിൽ ഉടൻ ആരംഭിക്കുമെന്നുമെന്ന് സംഘാടകർ അറിയിച്ചു.
ദമ്മാം മീഡിയാ ഫോറം ഓഫീസിൽ നടന്ന വാർത്തസമ്മേളനത്തിൽ വെളിച്ചം പ്രോഗ്രാം കൺവീനർ യൂസുഫ് കൊടിഞ്ഞി, സൗദി ഇന്ത്യൻ
ഇസ്ലാഹി സെൻറർ പ്രസിഡന്റ് എൻജി. വഹീദുദ്ദീൻ,ജമാൽ കൈപ്പമംഗലം, മുജീബുറഹ്മാൻ കുഴിപ്പുറം,നൗഷാദ് എം.വി കോഴിക്കോട്, പി.എച്ച്. സമീർ,അൻഷാദ് മാസ്റ്റർ, അബ്ബാസ് അൽ ഖോബാർ എന്നിവർ പങ്കെടുത്തു.
![]()
