ദമ്മാം : ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന ജേഴ്സി പ്രകാശനവും, ട്രോഫി ലോഞ്ചിങ്ങും നടന്നു. ദമ്മാം റോസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു പരിപാടിയിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, കായിക, ബിസ്സിനെസ്സ് മേഖലകളിലെ ക്ഷണിക്കപ്പെട്ട അതിഥികളുടെ സാന്നിധ്യത്തിൽ ടൂർ ണമെന്റിന്റെ ടൈറ്റിൽ സ്പോൺസർ ജോയിന്റ് ഗ്ലോബൽ ബിസ്സിനെസ്സ് കമ്പനി -ജെ. ജി.ബി ഗ്രൂപ്പ് സി. എഫ്. ഒ -ഫൈസൽ വി. അബു ഉത്ഘാടനം ചെയ്തു. ഈസ്റ്റേൺ പ്രൊവിൻസ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് ഫർഹത് മഹമൂദ് മുഖ്യ അതിഥിയായി. ടൂർണ്ണമെന്റിന്റെ വിന്നേഴ്സ് ട്രോഫി കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപ്പുഴയും, റണ്ണേഴ്സ് ട്രോഫി നെല്ലറ ഗ്രൂപ്പ് സൗദി മാനേജർ മുശാൽ തഞ്ചേരിയും ചേർന്ന് ഔപചാരികമായി ലോഞ്ചു ചെയ്തു. എം. പി.എൽ സീസൺ ഫൈവിന്റെ സിൽവർ സ്പോൺസർമാരായ റോസ് ഗാർഡൻ റസ്റ്റോറന്റ് മാനേജർ മുഷ്താഖ്, അൽ തൈഫ് സൗദി എച്-ആർ മാനേജർ സുമൈർ അസ്ലം, ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് മുജീബ് കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടൂർണ്ണ മെന്റിന്റെ ഒഫീഷ്യൽ എക്സിക്യൂട്ടീവ് ജേഴ്സി അബ്രാജ് സേഫ്റ്റി മാനേജിങ് പാർട്ണർ ശിഹാബ് വെട്ടത്തൂർ ജാഫർ ചേളാരിക്ക് നൽകി നിർവഹിച്ചു.
അൽ റവാദ് വളാഞ്ചേരി, ആവഞ്ചേഴ്സ് പെരിന്തൽമണ്ണ, റോയൽ സ്ട്രൈക്കെടഴ്സ് മലപ്പുറം, റോമാ കാസ്റ്റൽ കൊണ്ടോട്ടിയൻസ്, റെഡ് ആരോസ് തിരൂർ, മലപ്പുറം സുൽത്താൻസ്, എം. സി. എസ് വണ്ടൂർ, നജീല വാസ്ക് വേങ്ങര, സരീഖ് കോട്ടപ്പടി, കാക്കു ഏറനാടൻസ്, എന്നീ പത്തു ഫ്രാഞ്ചേസ്സി ടീമുകളുടെയും ജേഴ്സികൾ ചടങ്ങിൽ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം ജനറൽ സെക്രട്ടറി ഡോക്ടർ സിന്ധു ബിനു, ഇ. പി. സി. എ എക്സിക്യൂട്ടീവ് അംഗം സാഅദ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും, സാമൂഹിക പ്രവർത്തകനുമായ റാസ അഹമ്മദ്, ജെ. ജി. ബി കമ്പനി അക്കൗണ്ട് മാനേജർ ഫൈസൽ അബ്ദുൽ ബാസിത്, മാധ്യമ പ്രവർത്തകരായ സുബൈർ ഉദിനൂർ, നൗഷാദ് ഇരിക്കൂർ, റോമാ കാസ്റ്റൽ വെയർ ഹൗസ് മാനേജർ വിനോദ്കുമാർ, മീഡിയ സ്പോൺസർ ഇ. പി. എം. ന്യൂസ് ഡയരക്ടർ ഇസ്മായിൽ പുള്ളാട്ട്, ഗുക ഗ്രൗണ്ട് പ്രതിനിധി സുലൈമാൻ മലപ്പുറം, മലയാളി സമാജം ഓർഗനൈസിംഗ് സെക്രട്ടേറി ശനീബ് അബൂബക്കർ, കൊണ്ടോട്ടിയൻസ് ദമ്മാം ജനറൽ സെക്രട്ടറി അഷ്റഫ് തുറക്കൽ, ലീന ടീച്ചർ, ഹുസ്ന ആസിഫ്, ഷാജു അഞ്ചേരി, റൗഫ് ചാവക്കാട്, ആസിഫ് താനൂർ, തുടങ്ങിയവർ സംബന്ധിച്ചു. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ഭാരവാഹികളായ നജ്മു സ്സമാൻ ഐക്കരപ്പടി, ജാഫർ ചേളാരി, യൂനുസ് വളാഞ്ചേരി, യൂസുഫ് മലപ്പുറം, റഷാദ് പൊന്നാനി, രജീഷ് പി. ടി തുടങ്ങിയവർ നേതൃത്വം നൽകിയ ചടങ്ങിന് സഹീർ മജ്ദാൽ സ്വാഗതവും, സാബിത് ചിറക്കൽ നന്ദിയും പറഞ്ഞു. സപ്ത ശ്രീജിത്ത് അവതാരക ആയിരുന്നു.
ക്രിക്കറ്റ്റിനെ ചാരിറ്റിയിമായി സാമന്വയിപ്പിച്ചു കൊണ്ടുള്ള എം. പി. എൽ അഞ്ചാം സീസൺ മത്സരങ്ങൾ മാർച്ച് 7-8 തിയ്യതികളിലായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗൂക്ക ഫ്ളൈഡ്ലൈറ്റ് സ്റ്റേഡിയത്തിലും, ഇ. പി. സി. എ ഗ്രൗണ്ട്കളിലുമായി നടക്കും.
![]()
