കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പാക്ക്) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന വാർഷിക പൊതു യോഗത്തിൽ പ്രസിഡണ്ട് ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി ബാബു പനമ്പള്ളി, അജ്പാക് ചെയർമാൻ രാജീവ് നടുവിലെമുറി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം വാർഷിക റിപ്പോർട്ടും ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ വാർഷിക കണക്കുകളും അവതരിപ്പിച്ചു.
2024-2025 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് രക്ഷാധികാരി ബാബു പനമ്പള്ളിയുടെ നേതൃത്വത്തിൽ നടന്നു. കുര്യൻ തോമസ് പൈനുംമൂട്ടിൽ (പ്രസിഡണ്ട്), സിറിൽ ജോൺ അലക്സ് ചമ്പക്കുളം (ജനറൽ സെക്രട്ടറി), സുരേഷ് വരിക്കോലിൽ (ട്രഷറർ), മനോജ് പരിമണം (ജനറൽ കോർഡിനേറ്റർ), അനിൽ വള്ളികുന്നം (പ്രോഗ്രാം കമ്മറ്റി കൺവീനർ) എന്നിവർ ചുമതല ഏറ്റു.
ബാബു പനമ്പള്ളി (രക്ഷാധികാരി), രാജീവ് നടുവിലേമുറി (അജപാക് ചെയർമാൻ), മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ (അഡ്വൈസറി ബോർഡ് ചെയർമാന്മാർ), ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, എ.ഐ കുര്യൻ, ഹനാൻ ഷാൻ (അഡ്വൈസറി ബോർഡ് അംഗങ്ങൾ).
വൈസ് പ്രസിഡന്റ്മാർ: പ്രജീഷ് മാത്യു, ഷംസു താമരക്കുളം, അശോകൻ വെണ്മണി, അബ്ദുൽ റെഹിമാൻ പുഞ്ചിരി, ജി എസ് പിള്ള, ലിബു പായിപ്പാടൻ.മാത്യു ജേക്കബ് (ജോയിന്റ് ട്രഷറർ).
സെക്രട്ടറിമാർ: രാഹുൽ ദേവ് (സംഘടന ചുമതല), ഹരി പത്തിയൂർ, ജോൺ തോമസ് കൊല്ലക്കടവ്, ഫ്രാൻസിസ് ചെറുകോൽ, സുമേഷ് കൃഷ്ണൻ, സജീവ് കായംകുളം, സാം ആന്റണി, സലീം പതിയാരത്, ശശി വലിയകുളങ്ങര, അജി ഈപ്പൻ.
27 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സിബി പുരുഷോത്തമൻ, ജീജോ കായംകുളം, ജോമോൻ ജോൺ ചെന്നിത്തല, മനോജ് കുമാർ ചെങ്ങന്നൂർ, ജിബി തരകൻ, സിഞ്ചു ഫ്രാൻസിസ്, ലിനോജ് വർഗീസ്, അനീഷ് സാൽമിയ, ജ്യോതിഷ് തമ്പി, നന്ദകുമാർ കെ.ജി, സജി ജോർജ് ചേർത്തല, വിഷ്ണു ജി നായർ, സന്ദീപ് നായർ, ഷാജി ഐപ്പ്, സുരേഷ് കുമാർ കെ.എസ്, ഫിനോ പള്ളിപ്പാട്, അനൂപ് ഫർവാനിയ, അനൈ കുമാർ, അജിത് തോമസ് കണ്ണമ്പാറ, ശരത് മാന്നാർ, വിൽസൺ കറുകയിൽ, പ്രദീപ് ജോസഫ് അഞ്ചിൽ, രാകേഷ് ചെറിയാൻ, റോയി ചെറിയാൻ, അനിൽ കുമാർ പാവുരെത്, സന്തോഷ് കൈമൾ, വിനോദ് ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു
വനിതാ വിഭാഗം ഭാരവാഹികളായി ലിസ്സൻ ബാബു, (ചെയർപേഴ്സൺ), ഷീന മാത്യു (ജനറൽ സെക്രട്ടറി), അനിത അനിൽ (ട്രഷറർ), സുനിത രവി (പ്രോഗ്രാം കൺവീനർ), സാറാമ്മ ജോൺസ് , ബിന്ദു ജോൺ, ദിവ്യ സേവ്യയർ (വൈസ് ചെയർപേർസന്മാർ), സിമി രതീഷ്, ജിത മനോജ് (ജോയിന്റ് സെക്രട്ടറിമാർ), ആനി മാത്യു (ജോയിന്റ് ട്രഷറർ), കീർത്തി സുമേഷ്, അശ്വതി സന്ദീപ്, ഡോ.ശ്രീലക്ഷ്മി, ജ്യോതിഷ് ഗംഗ അനൈ, ലക്ഷ്മി സജീവ്, വൃന്ദ അനൂപ്, പാർവതി അനി (എക്സി കുട്ടീവ് അംഗങ്ങൾ ) എന്നിവരെയും തിരഞ്ഞെടുത്തു.
![]()
