റിയാദ് : പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് പന്ത്രണ്ടാം വാർഷികം “പി പി എ ആർ ആന്യുവൽ ഫെസ്റ്റ് 2024 ” അതി വിപുലമായി ആഘോഷിച്ചു.മാർച്ച് ഒന്നിന് റിയാദ് മലാസ് അൽമാസ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് നിർവ്വഹിച്ചു.പ്രസിഡന്റ് കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു.
ഹ്യുമാനിറ്റേറിയൻ എക്സലൻറ് അവാർഡ് 2024 ന് അർഹരായ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവൂർ എന്നിവരെ ചടങ്ങിൽ ഓർമ്മഫലകം നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു.
മറ്റ് മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് സംഘടന നൽകുന്ന അംഗീകാരങ്ങൾക്ക് അർഹരായ ബാബു അലിയാർ (ബിസിനസ്സ് എക്സലൻറ്), ജലീൽ കൊച്ചിൻ (മ്യൂസിക് എക്സലൻറ്), ഡോക്ടർ അമൃത (അണ്ണാമലൈ യൂണിവേഴ്സ്റ്റിയിൽ നിന്ന് മൈക്രോ ബയോളജിയിൽ ഡോക്ടറേറ്റ് നേടിയതിനുള്ള കരിയർ എക്സലൻറ്), കെ. എം ഷാജഹാൻ (സംഘടനയുടെ സീനിയർ മെമ്പർ) എന്നിവർക്ക് മെമെൻറോ നൽകിയും ഡബ്ലു എം എഫ് ഗ്ലോബൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത നൗഷാദ് ആലുവക്ക് പൊന്നാട നൽകിയും ആദരിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ റിയാദിലെ കലാ സാംസ്കാരിക, ജീവകാരുണ്യ-മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് ജയന് കൊടുങ്ങല്ലൂർ (റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം), ഉമർ മുക്കം (ഫോർക), അമീർ ബീരാൻ (കെഎംസിസി എറണാകുളം ജില്ല), ടി എൻ ആർ നായർ (റിയ), കബീർ പട്ടാമ്പി, വല്ലി ജോസ് (ഡബ്ലു എം എഫ്), ഷാജി കൊച്ചിൻ (കൊച്ചിൻ കൂട്ടായ്മ), ബിസിനസ്സ് സാരഥികളായ എ കെ സലീം (എമാദ് യൂണിഫോം), ശ്രീജിത്ത് (സോനാ ജ്വല്ലേഴ്സ്), അൻവർഷാ (ഹരിതം ഫുഡ്സ്) എന്നിവർ സംസാരിച്ചു . മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി.
ഈ വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് മുജീബ് മൂലയിൽ, അലി വാരിയത്ത്, സലാം പെരുമ്പാവൂർ, മുഹമ്മദലി മരോട്ടിക്കൽ, ഡൊമിനിക് സാവിയോ, സാജു ദേവസ്സി എന്നിവർക്കും, ക്വിസ് പ്രോഗ്രാമിലെ വിജയി വി.എ നൗഷാദ്, റിയാദ് മാരത്തോണിൽ സംഘടനയിൽ നിന്നും പങ്കെടുത്ത കരീം കാട്ടുകുടി, ഷെജീന മോൾ കരീം, ഹിലാൽ ബാബു, നൗറിൻ ഹിലാൽ, കരീം കാനാമ്പുറം എന്നിവർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
പ്രോഗ്രാം കൺവീനർ മുജീബ് മൂലയിലിൻറെ നേതൃത്വത്തില്‍ നടന്ന സംഗീത കലാ വിരുന്നിൽ റിയാദിലെ ഗായകരായ ജലീൽ കൊച്ചിൻ, ഷാൻ പെരുമ്പാവൂർ, റിസ്വാൻ ആലുവ, മാലിനി നായർ, അമ്മു പ്രസാദ്, ദേവിക ബാബുരാജ് എന്നിവർ ആലപിച്ച ഗാനങ്ങൾ സദസ്സിനെ ഹരം കൊള്ളിച്ചു. കാണികളുടെ മനം കവർന്ന ഡാൻസ് ഒരുക്കിയത് റിയാദിലെ പ്രശസ്ത ഡാൻസ് ടീച്ചേഴ്സ്മാരായ ബിന്ദു സാബു (നവ്യ ഡാൻസ് & എൻറർടെയിൻമെൻറ്), ഫെബിത റസാഖ് (ബീറ്റ് ബ്രേക്കേഴ്സ്), വിനി ബിജു എന്നിവരുടെ ഗ്രൂപ്പംഗങ്ങളാണ്. പെരുമ്പാവൂർ അസോസിയേഷനിലെ കുട്ടികളായ ഇസ്ബെല്ല, അനുഷ്ക, ഫനൂസ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും ശ്രദ്ദേയമായി.
സെക്രട്ടറി ഉസ്മാൻ പരീത് സംഘടനയെ കുറിച്ച് തയ്യാറാക്കിയ ഡോക്യുമെൻററി യോഗത്തിൽ പ്രദർശിപ്പിച്ചു.രക്ഷാധികാരി സലാം മാറമ്പിള്ളി, ആർട്ട്സ് & സ്പോർട്സ് കൺവിനർ കുഞ്ഞുമുഹമ്മദ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ഷെമീർ പോഞ്ഞാശ്ശേരി, ജബ്ബാർ കോട്ടപ്പുറം, ഷാനവാസ്, ജബ്ബാർ തെങ്കയിൽ, ഹാരിസ് മേതല, നൗഷാദ് പള്ളത്ത്, പ്രവീൺ ജോർജ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.ജിയാ ജോസ്, മിൻഹാ മുജീബ് എന്നിവർ അവതാരകരായിരുന്നു.
![]()
