ദോഹ :മയൂര സ്മൃതി ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഇബ്റ്റാസിം മെഡിക്കൽ സെന്ററുമായി ചേർന്ന് ഖത്തറിലെ പ്രവാസി മലയാളികൾക്കായി പുതിയ പ്രിവിലേജ് കാർഡ് പുറത്തിറക്കി . ഡോക്ടർ പരിശോധനയും മറ്റു ടെസ്റ്റുകൾക്കുള്ള ഇളവുകളും ചേർന്നതാണ് പ്രിവിലേജ് കാർഡ്. ഹോസ്പിറ്റൽ സി ഇ ഒ ഡോ.ഷൈല മയൂര സ്മൃതി ജനറൽ സെക്രട്ടറി ടി.എസ്സ് . താസിമിന് പ്രിവിലേജ് കാർഡ് നൽകി ഉൽഘാടനം ചെയ്തു . ചടങ്ങിൽ ട്രഷറർ ഹരീഷ് പിള്ളയും രക്ഷാധികാരി വിശ്വം ബാലനും പി.ആർ.ഒ സുരേഷ് ഉത്തമനും പങ്കെടുത്തു.
![]()
