റിയാദ്: ഹൃദയാഘാതത്തെ
തുടര്‍ന്ന് റിയാദിൽ അന്തരിച്ച കോട്ടയം കടപ്ലാമറ്റം ജോസ് മാത്യൂ(53)വിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.ഇരുപത് വര്‍ഷം പ്രവാസിയായിരുന്ന ജോസ് മാത്യൂ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങിയതിന് ശേഷം ഏതാനും മാസം മുമ്പാണ് റിയാദിലെ എ ബി ബി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതിനിടെയാണ് മരണം സംഭവിച്ചത്.
ഭാര്യ മിനി സൗദിയില്‍ നഴ്സ് ആയിരുന്നു. രണ്ടു മക്കള്‍ വിദ്യാര്‍ഥികളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നിയമ നടപടി പൂര്‍ത്തിയാക്കുന്നതിനും റിയാദ് ഒ ഐ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി രക്ഷാധികാരി രാജു തൃശൂര്‍, ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
![]()
