റിയാദ്: കേന്ദ്രം വർഗ്ഗീയ ഫാസിസമെങ്കിൽ, കേരളം രാഷ്ട്രീയ ഫാസിസം നടപ്പിലാക്കുകയാണെന്നും ഭിന്നിപ്പിക്കുന്ന ഇന്ത്യയെ ഒന്നിപ്പിക്കാൻ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് കോൺഗ്രസ് പാർട്ടി എല്ലാ രീതിയിലും സജ്ജമാണെന്നും കോഴിക്കോട് ജില്ലാ കൊണ്ഗ്രെസ്സ് പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു.സൗദി ഫൗണ്ടിംങ് ദിനത്തോടനുബന്ധിച്ച് റിയാദിലെ എക്സിറ്റ് 18 – ലെ അൽ വലീദ് ഇസ്ത്തറാഹിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബോത്സവം 2024 പരിപാടിയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മുടെ ഇന്ത്യാ രാജ്യം കടന്നുപോകുന്നത്. ഈ കാലഘട്ടത്തിൽ കോൺഗ്രസ് മുന്നണി പ്രതിധാനം ചെയ്യുന്ന ഇന്ത്യാ മുന്നണി പരാജയപ്പെട്ടാൽ അവിടെ തോൽക്കാൻ പോകുന്നത് കോൺഗ്രസോ ഇന്ത്യാ മുന്നണിയോ അല്ല, മരിച്ച് വീഴുന്നത് ഇന്ത്യയെന്ന രാജ്യത്തെ തന്നെയാണ്.വർത്തമാന കാലത്ത് ലോകം കണ്ട ഒന്നാം തരം ഫാസിസ്റ്റാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി.വിത്യസ്ത ജാതി മത പൈതൃകങ്ങളുടെ സംഗമ ഭൂമിയായ ഭാരതത്തിൽ വർഗ്ഗീയതയുടെ വിഷം ചൊരിയുന്നു. രാജ്യത്തെ ഹിന്ദു രാജ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം വർഗ്ഗീയ ഫാസിസമാണങ്കിൽ കേരളം രാഷ്ട്രീയ ഫാസിസമാണ് നടപ്പിലാക്കുന്നത്. പിണറായി വിജയൻ കുത്തക മുതലാളിമാരുടെ പങ്കാളിയായി സ്വന്തം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത സുരക്ഷിതമാക്കുകയാണ്.സാമ്പത്തിക,ആരോഗ്യ, വിദ്യഭ്യാസ, വ്യാവസായിക, വാണിജ്യ മേഖലകളടക്കം സർവ്വത്രം തകർന്നിരിക്കുന്നു. കാർഷിക നാണ്യവിളകൾക്ക് വിലയില്ലാതെ കർഷകർ ഗത്യന്തരമില്ലാതെ ആത്മഹത്യ ചെയ്യുന്നു. മറ്റൊരു ഭാഗത്ത് വന്യജീവികളുടെ ആക്രമണത്തിൽ ജീവൻ പൊലിയുന്ന കാഴ്ചയും നിത്യസംഭവമായിരിക്കുകയാണെന്നും പ്രവീൺ കുമാർ കൂട്ടിച്ചേർത്തു.
കോഴിക്കോട് ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഉൽഘാടനം ചെയ്തു.സംഘടനാ ജനറൽ സെക്രട്ടറി ഒമർ ഷരീഫ് ആമുഖം പ്രസംഗം നടത്തി. കണ്ണൂർ ഡിസിസി സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ മുഖ്യാതിഥിയായി.റിയാദ് ഒ.ഐ.സി.സി ചെയർമാൻ കുഞ്ഞി കുമ്പള, സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, വൈസ് പ്രസിഡന്റുമാരായ സലീം കളക്കര, രഘുനാഥ് പറശ്ശിനിക്കടവ്,ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ റഷീദ് കൊളത്തറ, ഷാജി കുന്നിക്കോട്, നാഷണൽ കമ്മിറ്റി അംഗം അഡ്വ:എൽ.കെ അജിത്ത്, മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജോ:ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി,സെക്രട്ടറി ഷാനവാസ് മുനമ്പത്ത്,ഒ.ഐ.സി.സി ബുറൈദ പ്രസിഡന്റ് സക്കീർ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മോഹൻദാസ് വടകര,നാസർ മാവൂർ, കൊല്ലം ജില്ല പ്രസിഡന്റ് ഷഫീഖ് പുറക്കുന്നിൽ, പാലക്കാട് ജില്ല പ്രസിഡന്റ് ശിഹാബ്, കോഴിക്കോട് ജില്ലാ ഭാരവാഹികളായ നയിം കുറ്റ്യാടി, മുഹമ്മദ് ജംഷീർ എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ മജു സിവിൽ സ്റ്റേഷൻ സ്വാഗതവും ട്രഷറർ റഫീഖ് എരഞ്ഞിമാവ് നന്ദിയും പറഞ്ഞു.
സദസ്സിനായി നടത്തിയ ക്വിസ് പ്രോഗ്രാം മത്സരം ഷമീം എൻ.കെ നിയന്ത്രിച്ചു.സ്ത്രീകൾക്കും കുട്ടികൾക്കുമായി വൈകിട്ട് നടത്തിയ വിവിധ മത്സരങ്ങൾ സാദിഖ് സി.കെ,സഫാദ് അത്തോളി, ശിഹാബ് കൈതപൊയിൽ,ജോൺ കക്കയം,സിബി ചാക്കോ, സത്താർ കാവിൽ, നാസർ ഉണ്ണികുളം, അബ്ദുൽ അസീസ് ടി.പി എന്നിവർ നിയന്ത്രിച്ചു.അൽത്താഫ് കാലിക്കറ്റ്, ജലീൽ കൊച്ചിൻ, ഷഫ ഷിറാസ്, അനാമിക സുരേഷ്, ഫിദ ബഷീർ, അനാറ റഷീദ് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.ദിയ റഷീദ്, നേഹ റഷീദ് എന്നിവർ അവതരിപ്പിച്ച ഡാൻസ്, ഡാനിഷ് അൽത്താഫ്, ഷഹിയ ഷിറാസ് എന്നിവർ അവതരിപ്പിച്ച സ്ക്രിപ്റ്റും സദസ്സിന് വേറിട്ട അനുഭൂതിയേകി.
ജബ്ബാർ മുക്കം,യൂസഫ് കൊടിയത്തൂർ,സിദ്ധീഖ് പന്നിയങ്കര,സവാദ് കല്ലായി, അസ്ക്കർ മുല്ലവീട്ടിൽ, ഗഫൂർ മാവൂർ, അജ്മൽ മീഞ്ചന്ത, കരീം മാവൂർ, ഫൈസൽ കക്കാട്, നാസർ കൂടത്തായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
