കെ എം സി സി ബഹ്റൈൻ ഹൂറ- ഗുദൈബിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: കെ എം സി സി ബഹ്റൈൻ ഹൂറ ഗുദൈബിയ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കെ പി നൂറുദ്ധീൻ അദ്ധ്യക്ഷത വഹിച്ച കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി കെ പി മുസ്തഫ, സെക്രട്ടറി കെ കെ സി മുനീർ ആശംസകളർപ്പിച്ചു.
ആഷിഖ് തോടന്നൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
റിട്ടേണിംങ്ങ് ഓഫീസർമാരായ മഹമൂദ് പെരിങ്ങത്തൂർ, കെ കെ അഷറഫ്, ഹുസൈൻ ചിത്താരി എന്നിവർ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
പ്രസിഡന്റ് : മുത്തലിബ് പൂമംഗലം ജനറൽ സെക്രട്ടറി : ആശിഖ് തോടന്നൂർ, ട്രഷറർ : നൂറുദ്ധീൻ.കെപി, ഓർഗനൈസിംഗ് സെക്രട്ടറി : റിയാസ് എസ്റ്റേറ്റ് മുക്ക്, വൈസ് പ്രസിഡന്റുമാരായി കുഞ്ഞമ്മദ് കോട്ടോൽ, നൗഫൽ കെവി നാദാപുരം, മുനീർ വടകര, ഇസ്മായിൽ എം സി, അഷ്റഫ് റിലാക്സ് എന്നിവരും സെക്രട്ടറിമാരായി ലത്തീഫ് തങ്ങൾ, ജസീർ അൽ ഹിദായ, കുഞ്ഞബ്ദുള്ള വാണിമേൽ, മുഹമ്മദ് വരിക്കേരി, അബ്ദുറഹ്മാൻ പി.കെ എന്നിവരെ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.
ആശിഖ് തോടന്നൂർ സ്വാഗതവും റിയാസ് എസ്റ്റേറ്റ് മുക്ക് നന്ദിയും പറഞ്ഞു.
![]()
