തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയ്ക്ക് സി.പി.എം അന്തിമ രൂപം നല്കി. ബുധനാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റി യോഗങ്ങളാണ് പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയത്.4 എം എല്‍ എ മാരും 2 മുന്‍ മന്ത്രിമാരും മത്സരിക്കും.
ആറ്റിങ്ങൽ- വി.ജോയി എം എൽ എ ,കൊല്ലം – എം മുകേഷ് എം എൽ എ ,പത്തനംതിട്ട – തോമസ് ഐസക്ക്,ആലപ്പുഴ- എ.എം ആരിഫ് ( സിറ്റിംഗ് എം പി ),എറണാകുളം – കെ എസ് ടി എ നേതാവ് കെ.ജെ.ഷൈൻ ,ഇടുക്കി – ജോയ്സ് ജോർജ്ജ് ,ചാലക്കുടി- മുൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്,ആലത്തൂർ-ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്,മലപ്പുറം – ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ,പൊന്നാനി- മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ,കോഴിക്കോട് – എളമരം കരീം,വടകര – മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ,പാലക്കാട്-പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ എം.പിയുമായ എ.വിജയരാഘവൻ,കണ്ണൂർ-എം.വി ജയരാജൻ,കാസർകോട് -എം.വി ബാലകൃഷ്ണൻ എന്നിവരാണ് സി പി എം അന്തിമ പട്ടികയിൽ ഉള്ളത്.

ഈ മാസം 27-ന് ചേരുന്ന പി.ബി യോഗത്തിന് ശേഷമാകും സ്ഥാനാര്‍ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുക.
![]()
