ന്യൂ ദൽഹി: കർഷക സമരം നടക്കുന്ന പ്രദേശങ്ങളിൽ വീണ്ടും പോലീസ് കടന്നുകയറ്റവും കണ്ണീർവാതക പ്രയോഗവും. പഞ്ചാബ് ഹരിയാന അതിർത്തിയായ ശംഭുവിലാണ് കർഷകർക്ക് നേരെ പോലീസ് ഇന്ന് കണ്ണീർ വാതക പ്രയോഗം നടത്തിയത്. സമാധാനപരമായ രീതിയിൽ സമരം നടത്തുന്ന കർഷകർക്ക് നേരെയാണ് കണ്ണീർ വാതകം പ്രയോഗിച്ചതായി റിപോർട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയും ഹരിയാന പോലീസ് ഇത്തരത്തിൽ കർഷക സമരത്തിനിടയിൽ ഡ്രോൺ ഉപയോഗിച്ച് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു. ലക്ഷ്യം കാണാതെ സമരത്തിൽ നിന്ന് പിന്തിരിയില്ലെന്ന വാദത്തിലാണ് കർഷകർ. ഡൽഹിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ തമ്പടിച്ചിരിക്കുകയാണ്.
![]()
