കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ അപ്പീലുകളിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷാ വിധി ഹൈകോടതി ശരിവെച്ചു.പ്രതികളായ കെ.കെ. കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കി.ഇവർക്കുള്ള ശിക്ഷ 26ന് കോടതി വിധിക്കും. ഈ പ്രതികൾ 26ന് നേരിട്ട് ഹാജരാകണമെന്നും ഹൈകോടതി ഉത്തരവിട്ടു.സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ. കുഞ്ഞനന്തനെ ശിക്ഷിച്ചതും സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ കേസിൽ വെറുതെവിട്ടതും ഹൈകോടതി ശരിവെച്ചു.
![]()
