റിയാദ്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തിന് കെ എം സി സി പ്രവര്‍ത്തകര്‍ കര്‍മനിരതരായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നു മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി നൗഷാദ് മണിശേരി.യാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ ഭാരതത്തെ വീണ്ടെടുക്കാൻ വരുന്ന പാർലമെൻറ്റ് തെരെഞ്ഞെടുപ്പ് വളരെ നിർണായകമാണ്. അതിനായി എല്ലാ കെ എം സി സി പ്രവർത്തകരും സുസജ്ജമാക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ബത്ഹ കെ എം സി സി ഓഫീസില്‍ നടന്ന പരിപാടിയില്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട് അധ്യക്ഷത വഹിച്ചു. ജില്ലയിലെ പതിനാറു മണ്ഡലങ്ങളിലെയും പ്രധാന ഭാരവാഹികള്‍ പങ്കെടുത്തു.
റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ, ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ല കെ.എംസി.സി ചെയര്മാന് ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ, ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു .വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ബഷീര്‍ ഇരുമ്പുഴി, റിയാസ് തിരൂര്‍ക്കാട്, ഇക്ബാല്‍ തിരൂര്‍, മുബാറക് ഏറനാട്, അഷ്റഫ് കോട്ടക്കല്‍, യുസുഫ് മുട്ടനൂര്‍, ബുഷൈര്‍ പെരിന്തല്‍മണ്ണ, നജ്മുദീന് അരീക്കന്‍, ഷാജഹാന് കുന്നുമ്മല്‍, ബഷീര്‍ ചുള്ളിക്കോട്,നാസര്‍ മഞ്ചേരി ,ഷഫീഖ് മനോളന്‍, ഇസ്ഹാക് താനൂര്‍, നൗഷാദ് പൊന്നാനി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
![]()
