ദുബായ് : ജീവിതത്തിന്റെ കഷ്ടതകൾ മാറ്റാനായി അറബ് രാജ്യങ്ങളിലേക്ക് നാട്ടിൽ നിന്ന് ഓരോ ദിവസവും വീട്ടു ജോലിക്കായി എത്തുന്നത് നൂറുകണക്കിന് സ്ത്രീകളാണ്.മറ്റു വിഭാഗങ്ങളെ പോലെ ഇവർക്ക് വിനോദത്തിനായുള്ള അവസരങ്ങൾ ഇല്ല എന്ന് തന്നെ പറയാം.
സ്വന്തം മക്കളെയും കുടുംബത്തെയും വിട്ട് കാതങ്ങൾ അകലെ ഉള്ള സ്ത്രീകളെ സംബന്ധിച്ച് ജീവിതത്തിൽ ഒരിക്കലൂം മറക്കാൻ പറ്റാത്ത ഒരു സംഭവം തന്നെയായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്.
“എന്നെപ്പോലുള്ള വീട്ടുജോലിക്കാർ ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പുറം ലോകം ആസ്വദിക്കാൻ കൂടുതലൊന്നും സാഹചര്യം ലഭിച്ചിട്ടില്ല. അതിനുള്ള അവസരം ഉണ്ടാക്കിത്തരുമോ?– പ്രചര ചാവക്കാട് യുഎഇ കമ്മിറ്റിയുടെ വനിതാ വിഭാഗത്തിന്റെ വഹട്സപ്പ് ഗ്രൂപ്പിലേക്ക് വന്ന ജെസ്സിയുടെ ഒരു സന്ദേശത്തിനു ഇത്ര വലിയ ഒരു സ്വപ്നസാഫല്യത്തിലേക്ക് ആണെന്ന് ഒരു പക്ഷെ അവർ പോലും കരുതിയിട്ടുണ്ടാവില്ല.
യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന 150 വീട്ടുജോലിക്കാരുടെ ഒരു ദിവസം ഒരു സ്വപ്നം പോലെ ആയിരുന്നു. ഫുജൈറയിലേക്ക് ഒരു പകൽ വിനോദയാത്ര പോകാൻ ദുബായിലെയും ഷാർജയിലെയും 150 വീട്ടുജോലിക്കാർക്കായി ചാവക്കാട് നിന്നുള്ള പ്രവാസി കുടുംബങ്ങളുടെ കൂട്ടായ്മയായ പ്രചാര ചാവക്കാട് യു എ ഇ യുടെ വനിതാ വിഭാഗം യാത്ര സംഘടിപ്പിച്ചത് വേറിട്ട ശ്രദ്ധ നേടിയ പ്രവർത്തനമായി.
യാത്ര സംഘടിപ്പിക്കാൻ ഗ്രൂപ്പിൻ്റെ ഭാരവാഹികൾ തീരുമാനിച്ചപ്പോൾ വാട്സാപ്പ് ഗ്രൂപ്പ് സജീവമായി. കുറഞ്ഞ ദിവസങ്ങൾ കൊണ്ടാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി വിനോദ യാത്രയ്ക്ക് ചേരാൻ ആഗ്രഹിക്കുന്ന വീട്ടുജോലിക്കാരുടെ വിവരങ്ങൾ ശേഖരിച്ചത്.
ദുബായിൽ നിന്നും ഷാർജയിൽ നിന്നും മൂന്ന് ലക്ഷ്വറി ബസുകളിൽ 150 വീട്ടുജോലിക്കാരെ പിക്നിക്കിനായി കൊണ്ടുപോയി.

ഷൈനി ഷാജിയുടെ നേതൃത്തത്തിലുള്ള പ്രചരയുടെ വനിതാ വിഭാഗവും മാധ്യമപ്രവർത്തക സിന്ധു ബിജുവും സംയുക്തമായി സംയുക്തമായി ” സ്വപ്നാടനം ” യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.കവിത വിനോദ്, ലക്ഷ്മി, കവിത മുത്തു എന്നിവര്‍ തുടങ്ങിവച്ച വാട്സാപ്പ് കൂട്ടായ്മ വഴി മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്ത വീട്ടുജോലിക്കാർക്കായിരുന്നു അവസരം.
പ്രചാര ചാവക്കാട് ചെയർമാൻ സുശീലൻ വാസു, 2019-ലെ യുഎഇ പയനിയേഴ്സ് അവാർഡ് നേടിയ ഇന്ത്യൻ വ്യവസായി സജി ചെറിയാൻ, ഫുജൈറയിലെ ഫാംഹൗസും ഓഡിറ്റോറിയവും സൗജന്യമായി ഗ്രൂപ്പിന് ആതിഥേയത്വം വഹിക്കുന്നതിനായി ഭാര്യ എൽസി ചെറിയാൻ എന്നിവർ ചേർന്ന് ഉല്ലാസയാത്ര ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണുകൾ, വാച്ചുകൾ തുടങ്ങിയ വിലകൂടിയ സമ്മാനങ്ങളുമായി ഗ്രൂപ്പ് നറുക്കെടുപ്പും സംഘടിപ്പിച്ചു, കൂടാതെ പങ്കെടുത്ത എല്ലാവർക്കും ഗുഡി ബാഗുകളും സമ്മാനിച്ചു. നിരവധി വിനോദ പരിപാടികളും ഗെയിമുകളും സംഘടിപ്പിച്ചു.

![]()
