റിയാദ്: റിയാദിലെ കലാ സംഘടനയായ കസവ് കലാവേദി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു.
റിയാദിലെ ഗായകരെ ഉൾപ്പെടുത്തി മത്സരം നടക്കും. മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ ഫെബ്രുവരി 22 വ്യാഴാഴ്ച ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. മത്സരം രണ്ടു വിഭാഗങ്ങളിലായി നടക്കും.15 വയസ്സുവരെ ജൂനിയർ വിഭാഗവും 15 വയസ്സിനു മുകളിൽ സീനിയർ വിഭാഗവുമായിട്ടാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഓൺലൈൻ വഴി നടന്ന ഓഡിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിക്കുന്നത്. പ്രശസ്ത മാപ്പിള കലാകാരനും ഗായകനുമായ നൂർഷ വയനാട് പരിപാടിയിൽ സംബന്ധിക്കും. മെഗാ ഫൈനൽ മെയ് മാസം നടക്കുമെന്ന് കസവ് കലാവേദി ഭാരവാഹികൾ അറിയിച്ചു.
![]()
