തിരുവനന്തപുരം : സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് പ്രധാന മുന്നേറ്റമായി മാറാൻ വിഭാവനം ചെയ്യപ്പെട്ട് ‘കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്’ – കെയര്‍ പദ്ധതിക്ക് തുടക്കമായി.മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക ഉത്ഖാടനവും
42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരത്ത് നിർവ്വഹിച്ചു.
അപൂര്‍വ രോഗങ്ങളെ പ്രതിരോധിക്കാനും തുടക്കത്തിൽ തന്നെ കണ്ടെത്താനും ലഭ്യമായ ചികിത്സ ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാജ്യത്തിനാകെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളം നടത്തുന്നതെന്നും ഇതും അത്തരത്തിലൊന്നാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
![]()
