റിയാദ് : ഗൾഫ് രാജ്യങ്ങളുടെ പുരോഗതിയിൽ മലയാളികളുടെ പങ്ക് പകരം വെക്കാനില്ലാത്തതാണെന്ന് ഡോ.ശശി തരൂർ എം പി അഭിപ്രായപ്പെട്ടു.ലോകത്ത് എവിടെ ചെന്നാലും മലയാളിയുടെ സാനിധ്യം അഭിമാനകരമാണ്.ഗൾഫ് രാജ്യങ്ങളിൽ കേരളീയരുടെ ജാതിമത വ്യത്യാസമില്ലാത്ത ഒരുമ തന്നെ എടുത്തു പറയേണ്ട ഒന്നാണ്.റിയാദ് തിരുവനന്തപുരം ഓ ഐ സി സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച “ഖാദിയില് നെയ്ത ഭാരത ചരിതം” എന്ന വാർഷിക പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു എം പി.
ചരിത്രത്തെ മറക്കാതിരിക്കുക എന്നത് ഓരോ ഭാരതീയന്റെയും കടമയാണ്.ഖാദി എന്നത് വെറും ഒരു വസ്ത്രത്തിന്റെ പേരല്ല എന്നോർക്കണം. ബ്രിട്ടീഷ്കാരുടെ ഭരണകാലത്തു കോട്ടൺ വസ്ത്രങ്ങൾ ഇന്ത്യയിലേക്ക് കൊണ്ട് വന്നു കച്ചവടം നടത്തി. സ്വദേശി സങ്കല്പം ഗാന്ധിജി മുന്നോട്ട് വെച്ചപ്പോൾ തന്നെ ഭാരതീയ മനസുകളിൽ സ്വാതന്ത്ര്യ പോരാട്ടത്തിന് ഖാദി സംസ്കാരം വലിയ ഒരു ഊർജ്ജം പകർന്നു.ചരിത്ര സത്യങ്ങൾ സംഘപരിവാർ ശക്തികൾ വളച്ചൊടിക്കുന്നത് പതിവായി കൊണ്ടിരിക്കുന്നു. മതേതര ജനാതിപത്യ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള തെരെഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. പ്രവാസികൾ കഴിവിന്റെ പരമാവധി ആ ജനാധിപത്യ പോരാട്ടത്തിന്റെ ഭാഗമാകണം. കേരളത്തിൽ നിന്ന് മുഴുവൻ യൂ ഡി എഫ് സ്ഥാനാർഥികളെയും വിജയിപ്പിച്ചു ദേശീയ രാഷ്ട്രീയത്തിന് മാറ്റത്തിന്റെ മുന്നറിയിപ്പ് ശക്തമായി അറിയിക്കണമെന്നു ശശി തരൂർ അഭ്യർത്ഥിച്ചു.
ഓ ഐ സി സി ജില്ലാ പ്രസിഡന്റ് വിൻസെന്റ് അദ്യക്ഷത വഹിച്ച യോഗം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദഘാടനം ചെയ്തു.പ്രോഗ്രാം കമ്മിറ്റി കൺവീനർ നിഷാദ് ആലംകോട് ആമുഖ പ്രഭാഷണം നടത്തി.ഓ ഐ സി സി ഗ്ലോബൽ ,നാഷണൽ,സെൻട്രൽ ,ജില്ലാ കമ്മീറ്റി ഭാരവാഹികൾ അടക്കം വാൻ ജനാവലി തന്നെ പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു.റിയാദിലെ വിവിധ സ്കൂളികളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ എം പി യുമായി സംവദിച്ചു.പ്രമുഖ മോട്ടിവേറ്റർ സ്പീക്കർ സുഷ്മ ഷാൻ മോഡറേറ്റർ ആയിരുന്നു.പ്രശസ്ത ഗായിക സുമി അരവിനന്ദിന്റെ നേതൃത്വത്തിൽ അനാമിക സുരേഷ് ,ഫിദ ഫാത്തിമ ,അൽത്താഫ് കാലിക്കറ്റ് ,അഞ്ജലി സുധിർ ഷിജു കൊട്ടുങ്കൽ,നിസാം തിരുവനന്തപുരം എന്നിവരടങ്ങിയ
ഗാനസന്ധ്യയും അരങ്ങേറി.ഡോണ സൂസൻ അവതാരകയായിരുന്നു.
![]()
