രാജസ്ഥാൻ :രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സോണിയാ ഗാന്ധി സമർപ്പിച്ചു.ജയ്പ്പൂരിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. അഭിഷേക് മനു സിംഗ്വി ഹിമാചൽ പ്രദേശിൽ നിന്നും ഡോ.അഖിലേഷ് പ്രസാദ് സിംഗ് ബിഹാറിൽ നിന്നും ചന്ദ്രകാന്ത് ഹന്ദോരെ മഹാരാഷ്ട്രയിൽ നിന്നും മത്സരിക്കും.നിലവിൽ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള ലോക്സഭാംഗം കൂടിയാണ് സോണിയ.
![]()
