ദമാം : ദമാം ജാം ക്രിയേഷൻ അന്താരാഷ്ട്ര ചെറുകഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു.സിനിമാ പിന്നണി ഗായകൻ സൂരജ് സന്തോഷാണ് വിദഗ്ധപാനൽ നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷം വിജയികളെ പ്രഖ്യാപിച്ചത്.ചെറുകഥാ രചനാ മത്സരത്തില്‍ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുടെ ” ഫീച്ചർ ക്ലിക്ക് ” ഒന്നാം സ്ഥാനം നേടി. ‘അനന്തരം ‘ എന്ന ചെറുകഥ രചിച്ച മലപ്പുറം പൊന്മുണ്ടം സ്വദേശിനിയായ ഡോ. സജില എ.കെ രണ്ടാം സ്ഥാനവും ‘അസ്സുഹറ ‘ എന്ന കഥയ്ക്ക് തൃശൂർ ഒല്ലൂക്കര സ്വദേശിയയായ അബ്ബാസ് മരക്കാർ മൂന്നാം സ്ഥാനവും നേടി.
ഷനീബ് അബൂബക്കർ ദമ്മാം (ഉള്ളാൾ ക്രോസിംഗ്),യൂസുഫ് മസ്ക്കറ്റ് (അചല എന്ന സിംഹളപ്പെണ്ണ് ), ബിജു പൂതക്കുളം ദമ്മാം (ഏകാന്തം ) എന്നിവരുടെ രചനകൾ ജൂറികളുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
ജാം ക്രിയേഷൻ കൺവീനർ സുബൈർ പുല്ലാളൂർ,ചെറുകഥ രചന മത്സര വിഭാഗം കൺവീനർ സഈദ് ഹമദാനി,രക്ഷാധികാരിയും ചിത്രകാരനുമായ മുഹമ്മദലി പീറ്റിയിൽ,നിർവാഹക സമിതി അംഗങ്ങളായ റിനു അബൂബക്കർ, മെഹബൂബ്, ജോഷി പാഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

![]()
