റിയാദ് : തുവ്വൂർ ജനവാസ കേന്ദ്രത്തിൽ കള്ളു ഷാപ്പ് തുറക്കുന്നതിനെതിരെ റിയാദ് തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (തവ) പ്രതിഷേധിച്ചു. മദ്യവും, ലഹരിയും സമൂഹത്തിന് നൽകുന്ന വിപത്ത് ചെറുതല്ല. അറിഞ്ഞോ അറിയാതെയൊ വിദ്യാർത്ഥികൾ വരെ ലഹരിക്കടിമപ്പെടുമ്പോൾ അതിനെ ചെറുക്കുന്നതിന് പകരം നമ്മുടെ നാട്ടിൽ കള്ള് ഷാപ്പ് തുടങ്ങുന്ന വാർത്തയറിഞ്ഞു. വ്യക്തികൾക്കും, കുടുംബത്തിനും സമൂഹത്തിനാകെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ റിയാദ് തുവ്വൂർ പ്രവാസി കൂട്ടായ്മ (തവ) യുടെ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ഉത്തരവാദപ്പെട്ടവർ ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു .
Total Views:
39
